Jump to content

പത്മപ്രിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്മപ്രിയ ജാനകിരാമൻ
2007 ലെ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിൽ
മറ്റ് പേരുകൾപ്രിയ
സജീവ കാലം2003 - ഇതുവരെ
ജീവിതപങ്കാളി(കൾ)ജാസ്മിൻ ഷാ (2014 മുതൽ)

ബംഗാളി , ഹിന്ദി , കന്നഡ , മലയാളം , തെലുങ്ക് , തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന ഒരു പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി ആണ് പത്മപ്രിയ.(ജനനം 1983 ഫെബ്രുവരി 28). ശാരദ, ഗീത, മാധവി, സുമലത, സുഹാസിനി എന്നീ അന്യഭാഷ നായികമാർക്ക് ശേഷം മലയാളത്തിൽ മികച്ച വേഷങ്ങൾ ചെയ്ത നടി എന്ന് പദ്മപ്രിയ അറിയപ്പെടുന്നു.

ഔദ്യോഗികജീവിതം

[തിരുത്തുക]

പത്മപ്രിയ ആദ്യകാലത്ത് ബാംഗ്ലൂർ, ഗുഡ്‌ഗാവ് എന്നിവിടങ്ങളിൽ ഒരു കൺസൽട്ടന്റ് ആയി ജോലി നോക്കിയിരുന്നു.

നർത്തകിയായി

[തിരുത്തുക]

ചെറുപ്പകാലത്തുതന്നെ നൃത്തം അഭ്യസിച്ച പത്മപ്രിയ, 200 ലധികം പൊതുവേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. പത്മപ്രിയയുടെ ഗുരു നാട്യബ്രഹ്മ വി.എസ്. രാമമൂർത്തി ആണ്. 1990 കളിൽ ദൂരദർശനു വേണ്ടി നൃത്തപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.[1]

ചലച്ചിത്രവേദിയിൽ

[തിരുത്തുക]

അഭിനയത്തോടും മോഡലിങ്ങിനോടുമുള്ള അഭിനിവേശം പത്മപ്രിയയെ അഭിനയവേദിയിലെത്തിച്ചു. ആദ്യ ചിത്രം ഒരു തെലുങ്ക് ചിത്രമായിരുന്നു. പിന്നീട് ശ്രദ്ധേയമായ ചിത്രങ്ങൾ അഭിനയിച്ചത് മലയാളം ചിത്രങ്ങളിലായിരുന്നു. പ്രമുഖ നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം എന്നിവരോടൊപ്പം പത്മപ്രിയ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ബംഗാളി,തമിഴ്,ഹിന്ദി,കന്നഡ,തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.. മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന അവാർഡ് രണ്ട് തവണ നേടി, മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് 2007,2009 വർഷങ്ങളിൽ ലഭിച്ചു..

സ്വകാര്യ ജീവിതം

[തിരുത്തുക]

ഒരു തമിഴ് - പഞ്ചാബി ബ്രാഹ്മണ കുടുംബത്തിൽ 1983 ഫെബ്രുവരി 28 ന് ഡെൽഹിയിലാണ് പത്മപ്രിയ ജനിച്ചതെങ്കിലും വളർന്നത് പഞ്ചാബിലായിരുന്നു. പിതാവ് ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. 12 നവംബർ 2014-ൽ ജാസ്മിൻ ഷാ എന്ന ഗുജറാത്ത് സ്വദേശിയെ വിവാഹം കഴിച്ചു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ അനുമോദിച്ചു
  • സിനിമയ്ക്കുള്ള സംഭാവനയ്ക്കായി - (2010)
ദേശീയ ചലച്ചിത്ര പുരസ്കാരം
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-04. Retrieved 2009-01-03.
  2. വിവാഹിതയായി, നടി പത്മപ്രിയ (2014 നവംബർ 12). "നടി പത്മപ്രിയ വിവാഹിതയായി". മാതൃഭൂമി. Archived from the original on 2014-11-14. Retrieved 2014 നവംബർ 13. {{cite news}}: Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പത്മപ്രിയ&oldid=3805867" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy